ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 29 ജൂലൈ 2014 (11:57 IST)
ഇന്ത്യാക്കാരോട് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ
ലിബിയ വിട്ടുവരണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. ലിബിയയിലുള്ള മുഴുവന്‍ ഇന്ത്യാക്കാരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും. അതിന് സാധ്യമല്ലെങ്കില്‍ ഉടന്‍ തന്നെ തിരികെയെത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ലിബിയയിലേക്ക് പോകുന്നതും ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ലിബിയയില്‍ കുടുങ്ങിയ ആന്ധ്രപ്രദേശുകാരെ രക്ഷിക്കാന്‍ ഇടപെടണമെന്ന് ആന്ധ്ര സര്‍ക്കാര്‍ വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.
നിലവില്‍ ഇപ്പോല്‍ ലിബിയയില്‍ നിര്‍വധി ഇന്ത്യാക്കാര്‍ ഉണ്ട്. നിര്‍മ്മാണ മേഘലയിലും ആരോഗ്യ രംഗത്തുമാണ് കൂടുതല്‍ ഇന്ത്യാക്കാരുള്ളത്. ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന 400ലധികം മലയാളി നഴ്സുമാരെ തിരികെയെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി ഇന്നലെ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിരുന്നു.