മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചിലിനിടെ കടലില്‍ പുതിയ കണ്ടെത്തല്‍

മലേഷ്യന്‍ വിമാനം , മലേഷ്യ ,സോണാര്‍ മാപ്പ് , കടല്‍
മലേഷ്യ| jibin| Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (11:01 IST)
കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചിലിനിടെ കടലിന്റെ അടിത്തട്ടില്‍ പുതിയ കണ്ടെത്തലുകള്‍. വിമാനത്തിനായുള്ള തെരച്ചിലിന് ഉപയോഗിക്കുന്ന ശക്തിയേറിയ ഉപകരണങ്ങളില്‍ നിന്നാണ് കടലിന്റെ അടിയിലെ നിര്‍ജീവമായ അഗ്നിപര്‍വതങ്ങളും 1400 മീറ്റര്‍ വരെയുള്ള മര്‍ദവും ഉള്‍പ്പെടെയുള്ള സവിശേഷതകളും കണ്ടെത്തിയത്.

സോണാര്‍ മാപ്പിന്റെ അടിസ്‌ഥാനത്തില്‍ മലേഷ്യന്‍ വിമാനം വീണുവെന്ന് സംശയിക്കുന്ന ഭാഗങ്ങളില്‍ അരിച്ചുപെറുക്കാന്‍ മൂന്ന്‌ അന്തര്‍വാഹിനികള്‍ ഉപയോഗിക്കാന്‍ തെരച്ചില്‍ നടത്തുന്ന ഓസ്‌ട്രേലിയന്‍ സേഫ്‌ടി ട്രാന്‍സ്‌പോര്‍ട്ട്‌ ബ്യൂറോ തീരുമാനിച്ചിട്ടുണ്ട്‌. കടലിന്റെ അടിത്തട്ടിലെ അല്‍ഭുതങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് തെരച്ചിലുകാര്‍.

ബഹിരാകശത്തിന്റെ വരെ കാര്യങ്ങള്‍ എളുപ്പത്തില്‍ പഠിക്കാന്‍ പറ്റുന്ന ഈ സാഹചര്യത്തില്‍ കടിലിന്റെ അടിയിലെ രഹസ്യങ്ങള്‍ തെരച്ചില്‍ നടത്തുന്നവര്‍ക്ക് ഹരമായിരിക്കുകയാണ്. 26 രാജ്യങ്ങള്‍ ചേര്‍ന്നുനടത്തിയ അന്വേഷണത്തിലും കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ്‌ കടലിന്റെ അടിത്തട്ടിലെ രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :