മലേഷ്യന്‍ വിമാനം തകര്‍ത്ത സംഭവം യുദ്ധകുറ്റമായേക്കും

ഉക്രെയിന്‍| Last Modified ചൊവ്വ, 29 ജൂലൈ 2014 (09:38 IST)
ഉക്രെയിന്‍ മലേഷ്യന്‍ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്ത സംഭവം യുദ്ധകുറ്റമായേക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ നവി പിള്ള. കിഴക്കന്‍ ഉക്രെയിനില്‍ വെച്ച് ജൂലൈ 17നാണ് ബോയിംഗ് 777എം.എച്ച് 17 വിമാനം തകര്‍ത്തത്. സംഭവത്തില്‍ യാത്രക്കാരായ 295 പേരും മരിച്ചു. 193 ഡച്ചുകാരാണ് മരിച്ചത്. റഷ്യ-ഉക്രെയിന്‍
സംഘര്‍ഷം ശക്തമായ മേഖലയില്‍ റഷ്യന്‍ അനൂകൂല വിമതരാണ് വിമാനം തകര്‍ത്തതെന്ന് കരുതുന്നു.

കഴിഞ്ഞ ദിവസമാണ് ഉക്രെയിനിലെ റഷ്യന്‍ അനുകൂല വിമതര്‍ വിമാനത്തിന്‍െറ ബ്ളാക് ബോക്സ് മലേഷ്യന്‍ അധികൃതര്‍ക്ക് കൈമാറിയത്. മലേഷ്യന്‍ അധികൃതര്‍ ബ്ളാക് ബോക്സ് പിന്നീട് അന്താരാഷ്ട്ര അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ഡച്ച് സംഘത്തിന് കൈമാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :