അടുത്ത ലോകകപ്പ് റഷ്യയിൽ തന്നെയെന്ന് ഫിഫ

ഫിഫ ലോകകപ്പ് , റഷ്യ , മലേഷ്യ , 2018
സൂറിച്ച്| jibin| Last Modified ശനി, 26 ജൂലൈ 2014 (10:07 IST)
നേരത്തെ തീരുമാനിച്ചതു പോലെ തന്നെ അടുത്ത ഫിഫ ലോകകപ്പ് ഫുട്ബാൾ 2018ല്‍ റഷ്യയിൽ തന്നെ നടക്കുമെന്ന് ഫിഫ വ്യക്തമാക്കി.

മലേഷ്യൻ വിമാനം ഉക്രെയിനിലെ ഡൊണക്സിൽ വിമതര്‍ വെടിവെച്ചിട്ടതിനേ തുടര്‍ന്ന് 298 പേർ മരിച്ച സംഭവത്തിൽ റഷ്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് ലോകകപ്പ് റഷ്യയിൽ നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ട് പരന്നിരുന്നു.

തുടര്‍ന്നാണ് അടുത്ത ലോകകപ്പ് റഷ്യയിൽ തന്നെ നടക്കുമെന്ന് ഫിഫ അറിയിച്ചത്. സംഘർഷം കുറയ്ക്കാനാണ് ഫിഫയുടെ ശ്രമമെന്നും അധികൃതർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :