മലാല പഠനത്തിലും മിടുക്കി; പരീക്ഷയില്‍ ഉന്നതവിജയം

ലണ്ടണ്‍| Last Modified ശനി, 22 ഓഗസ്റ്റ് 2015 (15:03 IST)
നൊബേല്‍ സമ്മാനജേതാവായ പാകിസ്ഥാനി പെണ്‍കുട്ടി മലാല യൂസഫ്‌സായി പഠനത്തിലും മിടുക്കിയാണെന്ന് തെളിയിച്ചു. ബ്രിട്ടനില്‍ നടന്ന ദേശീയ സ്‌കൂള്‍ പരീക്ഷയില്‍ മലാല ഉന്നതവിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഇക്കാര്യം മലാലയുടെ പിതാവ് സിയാവുദിനാണ് ട്വിറ്ററിലൂടെ അറിയിച്ചത്.മലാലയ്ക്കു ആറു എ സ്റ്റാര്‍, നാലു എ എന്നീ ഗ്രേഡുകള്‍ ജിസിഎസ്ഇ എന്ന പരീക്ഷയില്‍ ലഭിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മതപഠനം എന്നീ വിഷയങ്ങളിലാണ് ഉയര്‍ന്ന ഗ്രേഡുകള്‍. ബ്രിട്ടനിലെ ഹൈസ്‌ക്കൂളുകളിലെ അഞ്ചാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പരീക്ഷയാണ് ജിസിഎസ്ഇ.

വ്യാഴാഴ്ചയാണ് ഫലം പുറത്തുവന്നത്. മലാലാ തന്റെ സ്‌കൂളില്‍ മാത്രമല്ല മറ്റ് സെമിനാല്‍ പരിപാടികളിലും പങ്കെടുക്കുന്നതിന്റെ ചര്‍ച്ചകളില്‍ സജീവമാകുന്നതിന്റെയും തിരക്കിലാണ്. മലാലയെ തന്റെ മകളായി കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ട്. താന്‍ അതില്‍ അഭിമാനിക്കുന്നുവെന്നും മലാലയുടെ പിതാവ് ട്വിറ്റില്‍ കുറിച്ചു. പാക്കിസ്ഥാനികള്‍ക്ക് മലാലാ എന്നും അഭിമാനം തന്നെയാണെന്നും അദ്ദേഹം കുറിച്ചു.മൂന്നുവര്‍ഷംമുമ്പു പക്കിസ്ഥാനില്‍വച്ചു താലിബാന്‍ തീവ്രവാദികളുടെ തോക്കിനിരയായ മലാല തലനാരിഴയ്ക്കു രക്ഷപെടുകയായിരുന്നു. ഇപ്പോള്‍ മധ്യ ഇംഗ്ലണ്ടിലെ ബെര്‍മിംഗ്ഹാമില്‍ കുടുംബത്തോടൊപ്പം താമസിച്ചു പഠിക്കുകയാണു മലാല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :