സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (17:54 IST)
മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശന പ്രായപരിധി കുറച്ചു. കോവിസ് വ്യാപനം നിയന്ത്രണ വിധേയമായതോടെയാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് മക്കാ ,മദീന ഹറമുകളിലേക്കുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്തിയത്. ഇനി മുതല്‍ 7 വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് ഹറമുകളില്‍ പ്രവേശിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായിരുന്നപ്പോള്‍ 12 വയസ്സ് മുതലുളള കുട്ടിക്കാണ് പ്രവേശനാനുമതി ഉണ്ടായിരുന്നത്.