ശിശുമരണം വിട്ടുമാറാതെ അടപ്പാടി; രണ്ടുമാസത്തിനിടെ മരണപ്പെട്ടത് രണ്ടുകുഞ്ഞുങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (15:36 IST)
അടപ്പാടിയില്‍ വീണ്ടും ശിശു മരണം. കഴിഞ്ഞ മാസം 26 ന് ജനിച്ച കുഞ്ഞാണ് മരിച്ചത്. ഷോളൂര്‍ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പന്‍, നഞ്ചമ്മാള്‍ ദമ്പദികളുടെ ആണ്‍കുഞ്ഞാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ രണ്ടാമത്തെ ശിശുമരണമാണിത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 9 നവജാത ശിശുക്കളാണ് അട്ടപാടിയില്‍ മരിച്ചത്. ശിശുമരണം പരിഹരിക്കുന്നതിനായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ പ്രശ്‌നങ്ങളൊനും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :