സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (17:35 IST)
ചിക്കന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമാണ്. നമുക്ക് ആവശ്യമുള്ള ചിക്കന്‍ ഒന്നുകില്‍ ഹോട്ടലില്‍ നിന്നോ അല്ലെങ്കില്‍ ബ്രോയിലര്‍ ചിക്കന്‍ വാങ്ങി വീട്ടില്‍ പാകം ചെയ്‌തോ കഴിക്കാറാണ് പതിവ്. നമ്മളില്‍ പലര്‍ക്കും ഒരു വിചാരമുണ്ട് വീട്ടില്‍ പാകം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് . എന്നാല്‍ ബ്രോയിലര്‍ ചിക്കന്റെ കാര്യത്തില്‍ ആ ധാരണ തെറ്റാണ്. ഇത്തരത്തിലുള്ള ഇറച്ചി കോഴികക്ക് ഭാരം കൂടുന്നതിനായി നല്‍കുന്ന തീറ്റികള്‍ കാന്‍സര്‍ പോലുള്ള മാരക അസുഖങ്ങള്‍ക്കു വരെ കാരണമായേക്കാം. അതില്‍ പ്രധാനം തീറ്റയില്‍ ചേര്‍ക്കുന്ന ആര്‍സനിക് എന്ന രാസവസ്തുവാണ്. സാധാരാണയായി കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ നിറം കൂട്ടാനുമാണ് ആര്‍സനിക് തീറ്റയിലൂടെ കോഴികള്‍ക്ക് നല്‍കുന്നത്. ഈ പദാര്‍ത്ഥത്തിന്റെ അംശം പാകം ചെയ്തു കഴിഞ്ഞാലും ഉണ്ടാകും. നിരന്തരമായി ഇത്തരത്തിലുള്ള മാംസം കഴിക്കുന്നത് ആരോഗ്യത്തെ ദേഷകരമായി ബാധിക്കുന്നു.