ന്യൂയോര്‍ക്ക്|
VISHNU.NL|
Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (17:17 IST)
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി രാജ്യത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുമെന്നും വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനു മുമ്പു തന്നെ നിങ്ങള്‍ക്ക് അതിന്‍െറ വ്യത്യാസം അനുഭവിക്കാനാവുമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡി. അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം മോഡി ചൂണ്ടിക്കാണിച്ചത്.
ഗവേഷണത്തിനും പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും വ്യാപാരത്തിനും അനുയോജ്യമായ സൗഹൃദാന്തരീക്ഷം ഇനി ഇന്ത്യയിലുണ്ടവും. വികസനത്തിന് ആക്കം കൂട്ടുന്നതിന് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതാണ് മേയ്ക്ക് ഇന്‍ ഇന്ത്യ. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് തടസ്സമാവുന്ന നിലവിലെ അനാവശ്യമായ നിയമങ്ങള്‍ എടുത്തുകളയും. ഔദ്യോഗിക നടപടിക്രമങ്ങള്‍ വേഗത്തിലും ലളിതവുമാക്കുമെന്നും മോഡി ലേഖനത്തില്‍ പറയുന്നു.
ആഗോള പങ്കാളി എന്ന നിലക്ക് അമേരിക്കക്കും ഇന്ത്യക്കും പരസ്പര വിജയത്തിനു വേണ്ടി തുല്യ താല്‍പര്യങ്ങളാണുള്ളത്. ഏഷ്യ, പസഫിക് മേഖലയില്‍ സമാധാനത്തിനും സുരക്ഷിതത്വത്തിനും വലിയ പ്രാധാന്യമുണ്ട്. ഭീകരവാദവും തീവ്രവാദവും നേരിടുകയും നമ്മുടെ സമുദ്ര, വ്യോമ, സൈബര്‍ മേഖലകള്‍ സുരക്ഷിതമാക്കുകയും ചെയ്യണം. ഇന്ത്യയുടെ മാറ്റത്തിനു വേണ്ടിയുള്ള പ്രത്യാശയുടേയും പ്രതീക്ഷയുടേയും വേലിയേറ്റമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം എഴുതുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.