മോഡി ഇനി ഡോ. നരേന്ദ്ര മോഡിയാകുമോ?

വാഷിംഗ്ടണ്‍| VISHNU.NL| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (14:41 IST)
ഇന്ത്യയുടെ ഭരണ സാരഥ്യമേറ്റെടുത്തതിനു ശേഷം ആദ്യമായി സന്ദര്‍ശിക്കുന്ന നരേന്ദ്രമോഡിയെ കാത്ത് അമേര്‍ക്കന്‍ ഫെഡറല്‍ കൊടതിയുടെ സമന്‍സ് മാത്രമല്ല കിടക്കുന്നത്. ഒരു ഹോണറ്റി ഡോക്ടറേറ്റ് ബഹുമതികൂടി മോഡിയെ കാത്ത് അമേരീകയില്‍ കിടക്കുന്നുണ്ട്. അമേരിക്കയിലെ സതേണ്‍ യൂണിവേഴ്‌സിറ്റി സിസ്റ്റം ഓഫ് ലൂസിയാനയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയേ ആദരിക്കാനായി കാത്തിരിക്കുന്നത്.

മുഖ്യമന്ത്രിയായിരിക്കേ ഗുജറാത്തില്‍ നടത്തിയ വികസന പരിപാടികള്‍ കണക്കിലെടുത്താണ് ബഹുമതി നല്‍കുക. വ്യാഴാഴ്ച ബാറ്റണ്‍ റോയില്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡ് ചേര്‍ന്ന്, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പി എച്ച് ഡി നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. സാമൂഹിക ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളും ബഹുമതിക്ക് ആധാരമായിട്ടുണ്ട്. ഇതില്‍ത്തന്നെ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും വികസനത്തിനും ശാക്തീകരണത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങളെ യൂണിവേഴ്‌സിറ്റി എടുത്തുപറയുന്നു.

പ്രധാനമന്ത്രി എന്ന നിലയില്‍ 100 ദിവസത്തെ പ്രകടനവും യൂണിവേഴ്‌സിറ്റി കണക്കിലെടുത്തിട്ടുള്ളതായി സതേണ്‍ യൂണിവേഴ്‌സിറ്റി സിസ്റ്റം പ്രസിഡണ്ട് റൊണാള്‍ഡ് മേസന്‍ ജൂനിയര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. 2002ല്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേലയെ സതേണ്‍ യൂണിവേഴ്‌സിറ്റി സിസ്റ്റം ഓഫ് ലൂസിയാന ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. എന്നാല്‍ മോഡി പുര്‍സ്കാര, സ്വീകരിക്കിമോ ഇല്ലയോ എന്ന് വ്യക്തമാക്കിയിട്ടില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :