അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്ക്കും പൗരത്വം നല്കുന്ന നിയമം റദ്ദാക്കി; ട്രംപിന്റെ ഉത്തരവിനെതിരെ 22 സംസ്ഥാനങ്ങള്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു
- എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്
- ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന കാര്യത്തില്‍ അമേരിക്കയില്‍ പഠനം നടന്നിട്ടുണ്ടെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകൊടി
- Donald Trump: ട്രംപ് പണി തുടങ്ങി: ജോൺ എഫ് കെന്നഡിയുടെ കൊലപാതകത്തെ പറ്റിയുള്ള രഹസ്യരേഖകൾ പുറത്തുവിടും?
- ടിക് ടോക്കിന്റെ പ്രവര്‍ത്തനം അമേരിക്കയില്‍ പുനസ്ഥാപിക്കും; കമ്പനിയുടെ 50 ശതമാനം ഓഹരികളും അമേരിക്കക്കാര്‍ക്ക് കൈമാറും
അമേരിക്കയില്‍ വീണ്ടും കാട്ടുതീ; രണ്ടുമണിക്കൂറില്‍ കത്തിയത് 5000 ഏക്കര്‍ സ്ഥലം
fire
അമേരിക്കയില്‍ വീണ്ടും കാട്ടുതീ പടരുന്നു. പുതിയ കാട്ടുതീ രണ്ടുമണിക്കൂറില്‍ ചാമ്പലാക്കിയത് 5000 ഏക്കര്‍ സ്ഥലമാണ്. നിലവില്‍ ഏഴിടത്താണ് അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ കാട്ടുതീ പടരുന്നത്. ഇതില്‍ രണ്ടിടത്ത് ഗുരുതരമായ അവസ്ഥയാണ്. ശക്തമായ വരണ്ട കാറ്റ് തീപിടിത്തത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. ഒരു ലക്ഷത്തിലേറെ പേരെ പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
അതേസമയം കാട്ടുതീ പടരുന്ന സ്ഥലങ്ങളില്‍ 19000 പേര് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ലോസ് ആഞ്ചലസില്‍ ആദ്യം പടര്‍ന്ന കാട്ടു തീ ഇപ്പോഴും സജീവമാണ്. പതിനായിരത്തിലേറെ കെട്ടിടങ്ങളെയാണ് കാട്ടുതീ വിഴുങ്ങിയത്. ഹോളിവുഡ് താരങ്ങളുടെ ആഡംബര വീടുകളടക്കം ഇതില്‍ പെടുന്നു. അമേരിക്കയില്‍ അണുബോബ് വീണതിന് സമാനമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് കണക്കാക്കുന്നത്.