സ്വിറ്റ്സര്‍ലന്‍ഡില്‍ 14,000 കോടി ഇന്ത്യന്‍ നിക്ഷേപം!

 സ്വിറ്റ്സര്‍ലന്‍ഡ്,ഇന്ത്യന്‍ നിക്ഷേപം,ഇന്ത്യ
ന്യുഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 20 ജൂണ്‍ 2014 (12:22 IST)
സ്വിറ്റ്സര്‍ലന്‍ഡില വിവിധ ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 14,000 കോടി രൂപയായതായി സ്വിസ് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്‌. കഴിഞ്ഞവര്‍ഷം ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ 40% വര്‍ധനയാണുണ്ടായതെന്നു സ്വിസ്‌ നാഷണല്‍ ബാങ്ക്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

പലരാജ്യങ്ങളും തങ്ങളുടെ പൌരന്മാരുടെ സമ്പത്ത് തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തുന്നതുമൂലം നിക്ഷേപം
90 ലക്ഷം കോടി എന്ന റിക്കാര്‍ഡ്‌ തലത്തിലേക്കാണു താഴ്‌ന്നത്‌. എന്നാല്‍ ഇന്ത്യക്കാരുടെ നിക്ഷേപമാണ് സര്‍ക്കാര്‍ നടപടികള്‍ തുടരുമ്പോളും ഉയര്‍ന്നിരിക്കുന്നത്.

കളളപ്പണത്തെക്കുറിച്ച്‌ അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളും സംരംഭങ്ങളുമാണ്‌ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ളത്‌. ബാക്കി വെല്‍ത്ത്‌ മാനേജര്‍മാരും. എന്നാല്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകള്‍ക്കപ്പുറം ഇന്ത്യയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടെന്ന നിലപാടിലാണ് സ്വിറ്റ്സര്‍ലന്‍ഡ്.

30ലക്ഷം കോടി രൂപ മുതല്‍ 84 ലക്ഷം കോടി രൂപ വരെ ഇന്ത്യക്കാരുടെതായി കളളപ്പണമുണെ്ടന്നാണ്‌ ഏകദേശ കണക്ക്‌. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ പഠനം അനുസരിച്ച്‌ 28 ലക്ഷം കോടി രൂപ അനധികൃതമായി രാജ്യത്തിനു പുറത്തേക്കു പോകുന്നുണെ്ടന്നാണ്‌. എന്നാല്‍ ഈ കണക്കുകളൊക്കെ ഏകദേശ ധാരണകളുടെ അടിസ്ഥാനത്തിലുള്ളതാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :