എബോള വൈറസ് പടരുന്നു; ലൈബീരിയയില്‍ മരിച്ചത് 672 പേര്‍

മണ്‍റോവിയ| Last Modified വ്യാഴം, 31 ജൂലൈ 2014 (10:24 IST)
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ എബോള വൈറസ് ബാധ പടരുന്നു. യുഎന്‍ കണക്ക് അനുസരിച്ച് രാജ്യത്ത് എബോള ബാധിച്ച് 672 പേര്‍ മരിച്ചു.

വൈറസ് കൂടുതല്‍ വ്യാപിക്കുന്നത് തടയുന്നതിന് രാജ്യത്തെ എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പകര്‍ച്ചവ്യാധി തടയുന്നതിനായി ചില പ്രത്യേക വിഭാഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി പ്രസിഡന്റ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് പറഞ്ഞു. അടിയന്തര സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നിര്‍ബന്ധിത അവധി നല്‍കുകയും അടിയന്തര സാഹചര്യം പരിഗണിച്ച് സൈന്യത്തെ വിന്യസിച്ചതായും പ്രസിഡന്റ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :