നൈജീരിയ|
VISHNU.NL|
Last Modified തിങ്കള്‍, 19 മെയ് 2014 (17:03 IST)
ഇസ്ലാമിക ഭീകര സംഘടനയായ ബൊക്കോഹറാമിനെതിരെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഒന്നിക്കുന്നു. നൈജീരിയയിലെ സ്‌കൂളില്‍ നിന്നും ഇരുന്നൂറിലധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതംമാറ്റിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ഒന്നിക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തീരുമാനിച്ചത്.
നൈജീരിയ, ബെനി, ചാഡ്,കാമറൂണ്‍, നിഗര്‍ എന്നീ രാജ്യങ്ങളാണ് ബൊക്കോഹറാമിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്ത് വില കൊടുത്തും ബൊക്കോ ഹറാമിനെ നേരിടാനാണ് ഇവരുടെ തീരുമാനം. ഭീകരരെ നേരിടാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കാനും തീരുമാനമായി.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പെണ്‍കുട്ടീകളെ തട്ടിക്കൊണ്ടു പോയതില്‍ കുപിതരായ പ്രദേശവാസികള്‍ സംഘടിച്ചെത്തി 200 ല്‍ അധികം തീവ്രവാദികളെ വധിച്ചിരുന്നു. പെണ്‍കുട്ടീകളെ കണ്ടെത്തുന്നതിനായി പാശ്ചാത്യ രാജ്യങ്ങളും രംഗത്തുണ്ട്.