1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Lady found after 2 year

രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവതിയെ കടലില്‍ നിന്ന് ജീവനോടെ കണ്ടെത്തി

Women
രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവതിയെ കടലില്‍ നിന്ന് ജീവനോടെ കണ്ടെത്തി. ആഞ്ചലിക ഗെയ്റ്റല്‍ എന്ന യുവതിയെയാണ് കൊളംബിയന്‍ തീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെടുത്തത്. രണ്ടുവര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാതെ രക്ഷപ്പെട്ടതായിരുന്നു ഇവര്‍. പിന്നീട് ഇപ്പോള്‍ കടലില്‍നിന്നാണ് കണ്ടെത്തുന്നത്. ഒരു തടികഷ്ണമാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ആദ്യം തോന്നിയത്. എന്നാല്‍ ആഞ്ചലിക കൈകള്‍ ഉയര്‍ത്തി ഇവരെ വിളിക്കുകയായിരുന്നു.
 
2018ലാണ് ഇവരെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങുന്നത്. തുടര്‍ന്ന് ആറുമാസക്കാലം ഒരു അഭയ കേന്ദ്രത്തില്‍ കഴിഞ്ഞു. പിന്നീട് ഇവര്‍ക്ക് വിഷാദരോഗം വരുകയും കടലില്‍ ചാടുകയുമായിരുന്നു. കടലില്‍ ചാടിയതിനു ശേഷമുള്ള കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഇവര്‍ പറയുന്നു.
അടുത്ത ലേഖനം
സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്‌മെന്റ് ആര്യാടൻ ഷൗക്കത്തിൽനിന്നും മൊഴിയെടുത്തു