അനുബന്ധ വാര്‍ത്തകള്‍
- കുവൈറ്റില്‍ ഉണ്ടായത് പ്രവാസലോകം കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി; മലയാളികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി
- Kuwait Fire: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തി; പ്രത്യേക ആംബുലന്‍സുകള്‍ സജ്ജീകരിച്ച് സംസ്ഥാന സര്‍ക്കാര്‍
- കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം, ആശ്രിതര്‍ക്ക് ജോലി
- Kuwait Fire: കണ്ണീരണിഞ്ഞ് നാട് ! കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
- കുവൈറ്റ് ദുരന്തം: 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു
കുവൈറ്റ് ദുരന്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സ്ഥിരീകരിച്ചു; 47 പേരും മരിച്ചത് പുകശ്വസിച്ച്
കുവൈറ്റ് ദുരന്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സ്ഥിരീകരിച്ചു. കുവൈറ്റ് അഗ്നിരക്ഷാ സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുലര്‍ച്ചെ നാലരയോടെ തീ പിടിക്കുമ്പോള്‍ ക്യാമ്ബിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീപിടുത്തത്തിനു പിന്നാലെ വ്യാപിച്ച പുക ശ്വസിച്ചതാണ് മരണ സംഖ്യ കൂടാന്‍ കാരണമായത്. രണ്ടുപേര്‍ മാത്രമാണ് പൊള്ളലേറ്റ് മരണപ്പെട്ടത്. ബാക്കിയുള്ളവര്‍ പുക ശ്വസിച്ചാണ് മരിച്ചത്. ഫ്ളാറ്റില്‍ മുറികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ വേഗത്തില്‍ കത്തിയത് വലിയ തോതില്‍ പുക ഉയരാന്‍ കാരണമായി.
ഈ പുക അതിവേഗം മുകള്‍നിലയിലേക്ക് പടര്‍ന്നു. ആറുനില കെട്ടിടത്തില്‍ 24 ഫ്ലാറ്റുകളിലെ 72 മുറികളിലായി 196പേരാണ് താമസിച്ചത്. ഇതില്‍ 20പേര്‍ നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ 176പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്.