കൊല്ലത്ത് ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങവെ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 17 ജൂലൈ 2023 (11:07 IST)
കൊല്ലത്ത് ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങവെ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഇഞ്ചക്കാട് സ്വദേശി ഉഷയാണ് മരിച്ചത്. 50വയസായിരുന്നു. കൊല്ലം എംസി റോഡില്‍ കൊട്ടാരക്കര കലയപുരത്താണ് അപകടം ഉണ്ടായത്. കാര്‍ സ്‌കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.

സ്‌കൂട്ടര്‍ ഓടിച്ച ഇവരുടെ മകന്‍ രാജേഷിനെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :