1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

സംസ്ഥാനത്ത് വരുംമണിക്കൂറില്‍ അഞ്ചു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Rain
സംസ്ഥാനത്ത് വരുംമണിക്കൂറില്‍ അഞ്ചു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. 
 
കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ചൊവ്വാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്ന് കര്‍ക്കിടകം ഒന്ന്: അറിഞ്ഞിരിക്കേണ്ടവ ഇവയൊക്കെ