വാഷിങ്‌ടണ്‍|
Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (17:58 IST)
പാകിസ്ഥാനെപ്പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ സി.ഐ.എ ഉദ്യോഗസ്‌ഥന്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥനായി വിരമിച്ച കെവിന്‍ ഗുല്‍ബര്‍ട്ടാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകരാഷ്‌ട്രങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്ന രാജ്യം പാകിസ്ഥാനാണെന്ന് കെവിന്‍ ഗുല്‍ബര്‍ട്ട് പറഞ്ഞു. തീവ്രവാദ ഭീഷണി വര്‍ധിക്കുന്നതും, സാമ്പത്തികമായി പിന്നോക്കം പോകുന്നതും ഒപ്പം ആണവ ശക്‌തിയിലെ വളര്‍ച്ചയുമാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം പോയിക്കൊണ്ടിരിക്കുന്നതും ഉയര്‍ന്നുവരുന്ന തീവ്രവാദ ഭീഷണിക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും പാകിസ്ഥാനെ കൂടുതല്‍ ഭീകരമാക്കുന്നു. ഇസ്ലാമിലുള്ള കടുത്ത വിശ്വാസം ഇന്ത്യയ്‌ക്ക് എതിരെ തിരിയാന്‍ പാകിസ്‌താനെ പ്രേരിപ്പിക്കുകയും, അതുപോലെ തീവ്രവാദത്തെ അനുകൂലിക്കാതിരിക്കാന്‍ പാകിസ്ഥാനിലെ ജനങ്ങളെ ഇത് ഒരു പരിധിവരെ പ്രേരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.