പാകിസ്ഥാനുമായുള്ള ചര്‍ച്ച റദ്ദായത്‌ ദൌര്‍ഭാഗ്യകരം: രാജ്‌നാഥ്‌ സിംഗ്

ന്യൂഡല്‍ഹി| Last Modified ഞായര്‍, 23 ഓഗസ്റ്റ് 2015 (16:36 IST)
പാകിസ്ഥാനുമായുള്ള ചര്‍ച്ച റദ്ദായത്‌ ദൌര്‍ഭാഗ്യകരമെന്ന്‌ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ സമയത്ത്‌ ചര്‍ച്ച നടത്തേണ്‌ടത്‌ അത്യാവശ്യം ആയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ അത്‌ വേണെ്‌ടന്ന്‌ വച്ചു രാജ്‌നാഥ്‌ സിംഗ്‌ ആരോപിച്ചു.എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുമെന്നും രാജ്‌നാഥ്‌ സിംഗ്‌ വ്യക്തമാക്കി.

ഇന്നു നടക്കേണ്ടിയിരുന്ന ഇന്ത്യാ – പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ (എൻഎസ്എ) തമ്മിലുള്ള ചർച്ചയിൽ നിന്നു ഇന്നലെ അർധരാത്രിയാണ് പാക്കിസ്ഥാൻ പിന്മാറിയത്. തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ആവില്ലെന്നും
ചര്‍ച്ചകളില്‍ മൂന്നാം കക്ഷിയെ അനുവദിക്കില്ല. തീവ്രവാദം അവസാനിപ്പിക്കാതെ കാശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യാനാവില്ല. തുടങ്ങിയ നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ഇനി ചര്‍ച്ചയുള്ളു എന്ന് സുഷമാ സ്വരാജ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിന്മാറ്റം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :