ഇസ്ളാമാബാദ്.|
VISHNU.NL|
Last Modified വ്യാഴം, 20 നവംബര്‍ 2014 (18:54 IST)
കശ്മീര്‍ വിഷയത്തില്‍ വീണ്ടും പാക്കിസ്ഥാന്‍ രംഗത്ത്. കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നതിനു മുമ്പ് കശ്മീരീലെ നേതാക്കളെ കാണുമെന്നാണ് പാക് പ്രധാന മന്ത്രി നവാസ് ഷെരീഫ് പറഞ്ഞിരിക്കുന്നത്. മുസാഫറാബാദില്‍ കശ്മീര്‍ കൌണ്‍സിലില്‍ സംബന്ധിക്കവെയാണ് ഷെരീഫിന്റെ പ്രസ്താവന നടത്തിയത്.
കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യയെ മടക്കിക്കൊണ്ടു വരുന്നതിന് രാജ്യാന്തര സമൂഹത്തിന്റെ സഹകരണം തേടിയ അദ്ദേഹം കശ്മീര്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നു തന്നെയാണ് പാക്കിസ്ഥാന്റെ നിലപാട് എന്ന് വ്യക്തമാക്കി.
തങ്ങള്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ പുനരാരംഭിച്ചെങ്കിലും ഇരു രാജ്യങ്ങളിലെയും വിദേശ സെക്രട്ടറിമാര്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയത് ഇന്ത്യയാണെന്നും ഷരീഫ് ആരോപിച്ചു.
പാക്കിസ്ഥാന്‍ തന്നെ തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഇരകാളാണെന്നിരിക്കെ പാക്ക് ഏജന്‍സികള്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നു പറയുന്നത് പച്ചക്കള്ളമാണെന്നും ഷരീഫ് പറഞ്ഞു. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ പക്ഷപാതപൂര്‍ണമായ നിലപാടുകളെ രാജ്യാന്തര സമൂഹം തിരിച്ചറിയുന്നതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.