നെടുമ്പാശ്ശേരി|
jibin|
Last Modified വ്യാഴം, 20 നവംബര്‍ 2014 (11:16 IST)
നടപ്പ് സാമ്പത്തിക വര്‍ഷം 2400 കോടി രൂപയുടെ വരുമാനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ശ്യാംസുന്ദര്‍. നടപ്പ് സാമ്പത്തിക വര്‍ഷം 28 കോടി രൂപയുടെ അറ്റാദായമാണ് പ്രതീക്ഷിക്കുന്നതെന്നും. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ ഏഴു മാസം കൊണ്ട് 1650 കോടി രൂപയുടെ വരുമാനം ലഭിച്ചുകഴിഞ്ഞതായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം മികച്ച സാമ്പത്തിക ലാഭമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരുടെ എണ്ണത്തില്‍ 3.4 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഇതുവഴി 19 ശതമാനം വരുമാനവും കണ്ടെത്താന്‍ കഴിഞ്ഞു. ആദ്യ ഏഴ് മാസത്തിനുള്ളില്‍ 16 ലക്ഷം യാത്രക്കാര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്തുവെന്നും കെ ശ്യാംസുന്ദര്‍ വ്യക്തമാക്കുന്നു.
നിലവില്‍ 17 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസിനായി ഉപയോഗിക്കുന്നത്. എട്ട് വിമാനങ്ങള്‍ കൂടി പാട്ടത്തിനെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മികച്ച ലാഭമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.