ചെന്നൈ|
jibin|
Last Modified വ്യാഴം, 20 നവംബര്‍ 2014 (10:17 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി പൂനെ സിറ്റിയെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കു തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ്‌സി പട്ടികയില്‍ ഒന്നാമതെത്തി.
ആദ്യപകുതി എടുത്തുപറയാന്‍ മികച്ച ഗോള്‍ശ്രമങ്ങള്‍ ഒന്നും ഇല്ലാതെ അവസാനിച്ചെങ്കിലും രണ്ടാം പകുതിയില്‍ കളിയുടെ മുഖം മാറി. 62മത്
മിനിറ്റില്‍ കൊളംബിയക്കാരന്‍ വലന്‍സിയ മെന്റോസയാണ് ചെന്നൈയ്ക്ക് ലീഡ് സമ്മാനിച്ചത്. ഗോള്‍ നേടിയ ആത്മവിശ്വാസത്തില്‍ ആക്രമിച്ചു കളിച്ച ചെന്നൈയെ ഞെട്ടിച്ച് എട്ടുമിനിട്ടിന് ശേഷം ചെന്നൈയിന്റെ ഡെജിമ്പയ്‌ക്ക് വഴങ്ങിയ സെല്‍ഫ് ഗോളില്‍ പൂണെ ഒപ്പമെത്തുകയായിരുന്നു.
എന്നാല്‍ അതേ മിനിറ്റില്‍ പുണെയുടെ വലയില്‍ പന്തത്തെിച്ച് ബ്രൂണോ ടീമിനെ വീണ്ടും മുന്നിലത്തെിക്കുകയായിരുന്നു. തുടര്‍ന്നും ആക്രമണം രൂക്ഷമാക്കിയ ചെന്നൈ ജേജേയുടെ ഗോളില്‍ അര്‍ഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ അത്ലറ്റികോ ഡി കൊല്‍ക്കത്തയെ പിന്തള്ളിയാണ് ചെന്നൈ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഇരു ടീമുകളും 16 പോയന്‍റ് വീതം പങ്കിടുമ്പോള്‍ 17 ഗോളുകള്‍ എതിരാളികളുടെ വലയിലത്തെിച്ച പ്രകടനമാണ് ചെന്നൈക്ക് അനുകൂലമായത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.