മോഡിയുടെ സാമ്പത്തിക നയങ്ങള്‍ക്ക് യു‌എസ് ഗവര്‍ണറുടെ പ്രശംസ

മുംബൈ| Last Modified വ്യാഴം, 20 നവം‌ബര്‍ 2014 (16:00 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക നയങ്ങള്‍ക്ക് ഇന്ത്യന്‍ വംശജയായ യുഎസ് റിപ്പബ്ലിക്കന്‍
ലീഡറും ഗവര്‍ണറുമായ നിക്കി ഹെയ്ലിയുടെ പ്രശംസ. മോഡി ഇന്ത്യയില്‍ നടപ്പാക്കുന്ന 'മേക്ക് ഇന്‍ ഇന്ത്യ സാമ്പത്തിക നയങ്ങള്‍ക്ക് സമാനമായ നയങ്ങള്‍ തന്റെ സംസ്ഥാനമായ സൌത്ത് കരോലിനയിലും നടപ്പാക്കിയതായും നിക്കി പറഞ്ഞു.

നരേന്ദ്ര മോഡിയുടെ യുഎസ് സന്ദര്‍ശന സമയത്ത് അദ്ദേഹവുമായി ജോലിചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചു. മോഡിയുടെ നയങ്ങള്‍ സൌത്ത് കരോലിനയില്‍പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി നികുതികളും നിയന്ത്രണങ്ങളും കുറച്ചു. വാണിജ്യത്തില്‍ മാത്രം ശ്രദ്ധിച്ചു. വാണിജ്യ രംഗത്ത് സര്‍വകലാശാലകളുടെയും ട്രെയിനിംഗ് സെന്ററുകളുടേയും സഹകരണം ഉറപ്പാക്കിയെന്നു നിക്കി വ്യക്തമാക്കി.

പത്ത് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിയതാണ് നിക്കി ഹെയ്ലി. അമേരിക്കയിലേയ്ക്ക് കുടിയേറിയ സിഖ് ദമ്പതികളുടെ മകളാണ് നിക്കി. യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറാണ് നിക്കി ഹെയ്ലി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :