ക്യുബെക്(കാനഡ)|
VISHNU.NL|
Last Modified ബുധന്‍, 28 മെയ് 2014 (16:24 IST)
കാണതായ കുഞ്ഞിനെ രക്ഷിക്കാന്‍ ഫേസ്ബുക്ക് പൊസ്റ്റ് കാരണമായി.
കാനഡയിലെ ട്രോയിസ്-റിവിയേഴ്‌സിലെ ആശുപത്രിയിലാണ് സംഭവം നടന്നത്. മലീസ മക്‌മോഹന്‍ എന്ന സ്‌ത്രീയുടെ ഒരു ദിവസം മാത്രമായ കുഞ്ഞിനെ കുഞ്ഞിനെയാണ് തിങ്കളാഴ്‌ച രാത്രി കാണാതായത്.
ആശുപത്രിയില്‍ നിന്ന് നഴ്‌സിന്റെ വേഷത്തില്‍ എത്തിയ പെണ്‍കുട്ടി തൂക്കം നോക്കാനെന്ന പേരില്‍ കൊണ്ടുപോകുകയായിരുന്നു. കുഞ്ഞ് നഷ്‌ടമായി എന്ന് മനസ്സിലാക്കിയ ഉടനെ മാധ്യമങ്ങള്‍ വഴി അലേര്‍ട്ട് കൊടുത്ത പോലീസ് സെക്യൂരിറ്റി ക്യാമറകളില്‍ പതിഞ്ഞ പ്രതിയുടെ ചിത്രവും സഞ്ചരിച്ച വാഹനം സംബന്ധിച്ച വിവരങ്ങളും ഫേസ്‌ബുക്കിലും പോസ്‌റ്റു ചെയ്യുകയായിരുന്നു.
ഫേസ്‌ബുക്ക് പോസ്‌റ്റു കണ്ട മെലിസാനെ ബെര്‍ജെറോണ്‍ എന്ന യുവതി ഫോട്ടോ തന്റെ സുഹൃത്തായ ഷാര്‍ലെനെ പ്ലാന്റെയെ കാണിച്ചതാണ് കേസില്‍ നിര്‍ണ്ണായകമായത്. ഫോട്ടോ കണ്ട പ്ലാന്റെ ഇത് തന്റെ അയല്‍വാസിയാണെന്ന് തിരിച്ചറിയുകയായിരുന്നു.
അയല്‍വാസിയുടെ വീടിനു സമീപം പോസ്‌റ്റില്‍ വിവരിച്ചിരുന്ന രീതിയിലുള്ള വാഹനവും ഇവര്‍ കണ്ടെത്തി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുഞ്ഞിനെ വീണ്ടെടുക്കുകയായിരുന്നു.