രണ്ടുനില കെട്ടിടത്തില്‍ നിന്നു വീണ ഒരുവയസുള്ള കുഞ്ഞിനെ ‘ക്യാച്ചെടുത്ത്‘ രക്ഷിച്ചു

ബീജിംഗ്| VISHNU.NL| Last Modified ശനി, 24 മെയ് 2014 (12:21 IST)
രണ്ടുനില കെട്ടിടത്തില്‍ നിന്നു വീണ ഒരുവയസുള്ള കുഞ്ഞിനെ രണ്ടുപേര്‍ചേര്‍ന്ന് ക്യാച്ചെടുത്ത് രക്ഷിക്കുന്ന ദൃശ്യം യുടൂബില്‍ വൈറലാകുന്നു. ചൈനയിലെ ഗ്വാംഗ്‌ഡോംഗ്‌ പ്രവിശ്യയിലാണ് സംഭവം നടന്നത്.

ഞായറാഴ്‌ച ശക്‌തമായ മഴയും ഇടിയും ഉള്ളപ്പോള്‍ രണ്ടുനില കെട്ടിടത്തിന്റെ ജനാലയില്‍ ഒരു കുഞ്ഞ് കയറുന്നത്‌ സമീപത്തു വഴിയിലൂടെ പോകുകയായിരുന്ന ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടു.

ഇതു കണ്ട് അതുവഴി വന്ന മറ്റൊരാളും ഇയാളൊടൊപ്പം ചേര്‍ന്നു. കുട്ടി താഴെ വീഴുകയാണെണ്‍കില്‍ രക്ഷിക്കുന്നതിനായി ഇരുവരും തയ്യാറെടുത്തു. ഇരുവരും പ്രതീക്ഷിബ്ച്ചതു തന്നെ സംഭവിച്ചു. കുഞ്ഞ് താഴേയ്‌ക്ക് വീണു. എന്നാല്‍ ഇരുവരു കരുതലോടെ നിന്നിരുന്നതിനാല്‍ ഇരുവരുടേയും കൈകളിലേക്കാണ് കുഞ്ഞ് ഭദ്രമായി പതിച്ചത്.

കുഞ്ഞിനെ തകര്‍പ്പന്‍ ക്യാച്ചെടുത്തു രക്ഷപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോ യൂ ട്യൂബില്‍ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. രക്ഷകരായ രണ്ടു പേര്‍ക്കും അഭിനന്ദനം അറിയിച്ചുകൊണ്ട്‌ ആയിരക്കണക്കിന്‌ ആള്‍ക്കാരാണ്‌ കമന്റ്‌ എഴുതിയിരിക്കുന്നത്.

ഓടിയെത്തിയ ഒരു സ്ത്രീ അവരുടെ കൈയില്‍ നിന്ന് കുഞ്ഞിനെ എടുത്തു കൊണ്ടു പോകുന്നതും ദൃശ്യത്തിലുണ്ട്. കുഞ്ഞിന്റെ അമ്മയാണവര്‍ എന്ന് കരുതപ്പെടുന്നു. കുഞ്ഞ്‌ അമ്മയെ തിരഞ്ഞ്‌ ജനാലയില്‍ പിടിച്ചുകയറിയതാകാമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :