1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. Bed, Pregnent, Death, Hospital

ബെഡ് അനുവദിച്ചില്ല: യുവതി നിന്ന് പ്രസവിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു

ബെഡ്
ആശുപത്രിയില്‍ ബെഡ് നിഷേധിച്ച യുവതി നിന്ന് പ്രസവിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് നിലത്ത് വീണ് മരിച്ചു. രാജസ്ഥാനിലെ ഭാരത്‌പുരിലാന് നടുക്കുന്ന ഈ സംഭവം നടന്നത്. 
 
ആശുപത്രിയിലെത്തിയ യുവതിയോട് അധികൃതര്‍ ബെഡ് ലഭിക്കുന്നതിനായി 500 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതി ഇത് നിരസിക്കുകയും നിന്നുകൊണ്ട് തന്നെ കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. 
 
എന്നാല്‍ പ്രസവിച്ച ഉടനെ കുഞ്ഞ് തറയില്‍ വീഴുകയായിരുന്നു. തലയടിച്ച് വീണ കുഞ്ഞ് ഉടന്‍ തന്നെ മരിച്ചു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ ആശുപത്രിക്ക് മുന്നില്‍ ബഹളം വയ്ക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കിയത്. ഇത്തരത്തിലുള്ള അധിക്രമങ്ങള്‍ തടയണമെന്ന് വീട്ടുകാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.