രണ്ടാമതും പെണ്‍കുഞ്ഞ്, ഭാര്യയെയും രണ്ട് പെണ്‍‌മക്കളെയും ഗൃഹനാഥന്‍ കൊലപ്പെടുത്തി

നോയ്‌ഡ| Last Modified ചൊവ്വ, 27 മെയ് 2014 (16:09 IST)
ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിന് ജന്‍‌മം നല്‍കിയതില്‍ കോപാകുലനായ ഭര്‍ത്താവ് രണ്ട് പിഞ്ച് കുഞ്ഞുങ്ങളെയും ഭാര്യയെയും കൊലപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ നോയ്‌ഡയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.

അമിതാണ് ഭാര്യ സരള(26) മക്കളായ തനു(2) മനു(1/2) എന്നിവരെ കൊലപ്പെടുത്തിയത്. കുഞ്ഞുങ്ങളെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും സരളയെ കഴുത്തില്‍ ഷാള്‍ മുറുക്കിയുമാണ് കൊലപ്പെടുത്തിയത്. യുവതി രണ്ടാമതും പെണ്‍കുഞ്ഞിന് ജന്‍‌മം നല്‍കിയത് അമിതിന്റെ വീട്ടുകര്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ഇതിനെച്ചൊല്ലി വീട്ടില്‍ ചെറിയ പിണക്കങ്ങളുമുണ്ടായിരുന്നു. തുടര്‍ന്നാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊലപാതകത്തിനു ശേഷം അമിത് ഒളിവില്‍ പോകുകയും ചെയ്തു. സ്ത്രീധനം കുറഞ്ഞുപോയി എന്ന പേരില്‍ അമിതിന്റെ വീട്ടുകാര്‍ സരളയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി സരളയുടെ സഹോദരന്‍ ജഗ്‌ബീര്‍ പൊലീസിനോട് പറഞ്ഞു. ജഗ്‌ബീറിന്റെ പരാതിയില്‍ അമിതിന്റെ മാതപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. അമിതിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :