ലോസ് ആഞ്ചലസ്|
സജിത്ത്|
Last Updated:
ബുധന്‍, 9 നവംബര്‍ 2016 (10:54 IST)
അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ആദ്യ സെനറ്ററായി കലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറല്‍ കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. സഹപ്രവര്‍ത്തകകൂടിയായ ലൊറേറ്റ സാഞ്ചസ് കമലയ്ക്കു ശക്തമായ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അവസാന ജയം കമലയ്ക്കൊപ്പം നിന്നു.
ലാറ്റിന്‍ വംശജരുടെയും റിപബ്ലിക്കന്റേയും പിന്തുണ നേടുന്നതിനുള്ള ലൊറേറ്റയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് കമലയുടെ നില കൂടുതല്‍ സുരക്ഷിതമായത്. ഓറഞ്ചില്‍ നിന്ന് പത്ത് തവണ കോണ്‍ഗ്രസിലെത്തിയ സാഞ്ചസിനെക്കാള്‍ ജനപ്രീതിയില്‍ കമല ഏറെ മുന്നിലാണ്.
ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദവും കലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടിയ കമല ചെന്നൈയില്‍ നിന്ന് 1960 ല്‍ യുഎസിലേക്കു കുടിയേറിയ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ വംശജന്‍ ഡൊണാള്‍ഡ് ഹാരിസിന്റേയും മകളാണ്.