ട്രംപ് പ്രസിഡൻറാകും, അപ്രതീക്ഷിത തകർച്ചയിൽ ഞെട്ടി ഡമോക്രാറ്റിക് ക്യാമ്പ്

ട്രംപ് തന്നെ, ഹിലറി ക്യാമ്പിൽ നിരാശ

Donald Trump, Hilari Clinton, America, US, Election, President, ഡൊണാൾഡ് ട്രംപ്, ഹിലറി ക്ലിൻറൺ, അമേരിക്ക, യു എസ്, തെരഞ്ഞെടുപ്പ്, ഇലക്ഷൻ, പ്രസിഡന്റ്
ന്യൂയോർക്ക്| Last Modified ബുധന്‍, 9 നവം‌ബര്‍ 2016 (10:26 IST)
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപ് വിജയിക്കുമെന്ന് ഉറപ്പായി. വിജയം ഉറപ്പിച്ച് ഫലത്തിനായി കാത്തിരുന്ന ഡമോക്രാറ്റിക് കേന്ദ്രങ്ങൾ ഞെട്ടലിലാണ്. ഡമോക്രാറ്റിക്കുകളുടെ കുത്തക കേന്ദ്രങ്ങളിൽ വ്യക്തമായ ആധിപത്യം നേടി ട്രംപ് അട്ടിമറി വിജയം നേടിയതോടെ ഹിലരി ക്ലിൻറൻ പരാജയം ഉറപ്പിച്കു.

ഇടയ്ക്ക് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് തോന്നിപ്പിച്ചെങ്കിലും ഇപ്പോൾ വ്യക്തമായ ലീഡ് തന്നെ ട്രംപ് നിലനിർത്തുകയാണ്.
ടെക്സസ്, അർകൻസ, വെസ്റ്റ് വെർജീനിയ, ഐഡഹോ, വയോമിങ്, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്ക, കാൻസസ്, അലബാമ, ലൂസിയാന, മോണ്ടാന, ഒഹായോ, മിസോറി, നോർത്ത് കാരലൈന, ഒഹായോ, ഓക്‌ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇൻഡ്യാന, സൗത്ത് കാരലൈന എന്നിവിടങ്ങളിൽ ട്രംപ് മികച്ച വിജയമാണ് നേടിയത്.

വെർജീനിയ, ന്യൂയോർക്ക്, ന്യൂ മെക്സിക്കോ, റോഡ് ഐലൻഡ്, കനക്ടികട്ട്, ഇല്ലിനോയ്, മേരിലാൻഡ്, ഡെലവെയർ, ന്യൂജഴ്സി, കാലിഫോർണിയ, ഹവായ്, കൊളറാഡോ, വെർമോണ്ട്, മാസച്യുസിറ്റ്സ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ തുടങ്ങിയ ഇടങ്ങളിൽ ഹിലറിയാണ് മുന്നേറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :