യു എസ് തെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

പോളിങ് ബൂത്തുകളില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

വാഷിംഗ്‌ടണ്‍| Last Modified ബുധന്‍, 9 നവം‌ബര്‍ 2016 (09:43 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ യു എസിലെ പോളിങ് ബൂത്തുകളില്‍ വെടിവെപ്പ്. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ തന്നെ രണ്ടുപേരുടെ നില ഗുരുതരമാണ്.

ലോസ് ആഞ്ചലസില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള അസൂസായിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് പോളിങ് സ്റ്റേഷനുകളും അടച്ചു. മൂന്നു മണിക്കൂറിനു ശേഷം ഡാള്‍ട്ടണ്‍ എലിമെന്ററി സ്കൂളിലെ ബൂത്ത് തുറന്നു. എന്നാല്‍, മെമ്മോറിയല്‍ പാര്‍ക്കിലെ ബൂത്ത് തുറന്നിട്ടില്ല.

പ്രതിയെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :