വാഷിംഗ്‌ടണ്‍|
Last Modified ബുധന്‍, 9 നവംബര്‍ 2016 (08:25 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്ലോറിഡ, നോര്‍ത്ത് കരോലിന, ഒഹിയോയിലും ട്രംപ് നേട്ടമുണ്ടാക്കി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലും ട്രംപിനും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.
ആകെ 62 ഇലക്‌ടറല്‍ വോട്ടുകള്‍ ആണ് ഈ മൂന്നു സംസ്ഥാനങ്ങളിലായി ഉള്ളത്. ഇവിടെ, നേട്ടമുണ്ടാക്കുന്നവര്‍
പ്രസിഡന്റ് ആകുമെന്നാണ് ചരിത്രം. അതുകൊണ്ടു തന്നെ നിര്‍ണായകമായ മൂന്നു സംസ്ഥാനങ്ങളിലും ട്രംപിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് റിപ്പബ്ലിക്കന്‍ ക്യാമ്പുകളില്‍ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 15 സംസ്ഥാനങ്ങളില്‍ ട്രംപും ഒമ്പത് സംസ്ഥാനങ്ങളില്‍ ഹിലരിയും മുന്നേറുകയാണ്.