സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (09:14 IST)
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഇഴ ജന്തുവായ ജൊനാദന്‍ എന്ന
ആമ തന്റെ 190 പിറന്നാള്‍ ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് അധീനതയിലുള്ള സൗത്ത് അറ്റ്‌ലാന്റിക് ദ്വീപിലെ സെന്റ് ഹെലേനയിലാണ് ജൊനാദന്‍ ഉള്ളത്. smithsonianmag.com ലെ വിവരമനുസരിച്ച് നേരത്തേ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആമയായ തുയി മലില എന്ന ആമ തന്റെ 188 മത്തെ വയസിലാണ് ചത്തത്. അത് 1965ലായിരുന്നു.
മഡഗാസ്‌കറില്‍ നിന്നുള്ള ആമയായ തുയി മലില ടോംഗോ രാജകുടുംബത്തിന് 1777ല്‍ സമ്മാനമായി ലഭിച്ചതാണ്. അതേസമയം ജൊനാദന്‍ 1882ലാണ് സെന്റ് ഹെലേനയില്‍ എത്തുന്നത്. ഇത് ദ്വീപിലെ ഗവര്‍ണറായിരുന്ന സര്‍ വില്യം േ്രഗ വില്‍സണ് സമ്മാനമായി ലഭിച്ചതായിരുന്നു.