1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Japan Bad Weather

കനത്ത മഞ്ഞുവീഴ്ചയും കാറ്റും: ജപ്പാനില്‍ 700ഓളം ട്രെയിനുകളും 136 വിമാനങ്ങളും സര്‍വീസ് നിര്‍ത്തി

Japan
കനത്ത മഞ്ഞുവീഴ്ചയും കാറ്റുംമൂലം ജപ്പാനില്‍ 700ഓളം ട്രെയിനുകളും 136 വിമാനങ്ങളും സര്‍വീസ് നിര്‍ത്തി. ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹൊക്കായിഡോയില്‍ സെക്കന്റില്‍ 138 ഫീറ്റ് ശക്തിയില്‍ കാറ്റടിച്ചു. മൂന്നുമണിക്കൂറിനുള്ളില്‍ 9ഇഞ്ച് കനത്തില്‍ മഞ്ഞുവീഴ്ചയും ഉണ്ടായി. ഉത്തര ജപ്പാനില്‍ അടുത്ത 24 മണിക്കൂറിനുള്ളിലും കനത്ത മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. മഞ്ഞുവീഴ്ച 19-27 ഇഞ്ചുവരെയുണ്ടാകാമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍