അനുബന്ധ വാര്‍ത്തകള്‍
- Donald Trump: ആദ്യം സ്ഥിതി വഷളാക്കി, പിന്നീട് വെടിനിര്‍ത്തല്‍ ആഹ്വാനം; ട്രംപിന്റെ നീക്കം 'പേടി' കാരണം?
- Israel - Iran Ceasefire, 10 Points: ട്രംപ് കടാക്ഷത്തില്‍ വെടിനിര്‍ത്തലെന്ന് ഇസ്രയേല്‍; സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട ഇറാന്റെ നീക്കത്തില്‍ 'ടെന്‍ഷന്‍'
- Iran vs Israel Conflict Live Updates: മധ്യപൂര്‍വദേശത്ത് വെടിനിര്‍ത്തല്‍ 'ആശ്വാസം'; ആക്രമിച്ചാല്‍ തിരിച്ചടിയെന്ന് ഇസ്രയേല്‍ Live Updates
- Israel vs Iran: യുഎസിനുള്ള പണി ഇറാന്റെ പരിഗണനയില്‍; എന്തും സംഭവിക്കാം !
- US attacks Iran: സ്ഥിതി വഷളാക്കി യുഎസ് ഇടപെടല്‍; ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചു
Ayatollah Khamenei: 'കണ്ണില്‍ പെട്ടിരുന്നെങ്കില്‍ തീര്‍ത്തേനെ'; ഇസ്രയേല്‍ ലക്ഷ്യമിട്ടത് ഖമനയിയെ ഇല്ലാതാക്കാന്‍, ഭൂഗര്‍ഭ അറയില്‍ ഒളിച്ചു !
ഇസ്രയേലിനൊപ്പം യുഎസും ഖമനയിയെ ഇല്ലാതാക്കുന്നതില്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു
Ayatollah Khamenei: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ ഇല്ലാതാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍. തങ്ങളുടെ കണ്ണില്‍ പെട്ടിരുന്നെങ്കില്‍ ഖമനയിയെ വധിക്കുമായിരുന്നെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി കാറ്റ്‌സ് പറഞ്ഞു.
ഇസ്രയേലിലെ കാന്‍ പബ്ലിക് ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ പ്രധാന പദ്ധതി ഖമനയിയെ ഇല്ലാതാക്കുകയായിരുന്നെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി വെളിപ്പെടുത്തിയത്. ഇസ്രയേലിന്റെ ആക്രമണം മുന്നില്‍കണ്ട് ഖമനയി ഭൂഗര്‍ഭ അറയില്‍ ഒളിച്ചെന്നും കാറ്റ്‌സ് പറഞ്ഞു.
' ഖമനയി ഞങ്ങളുടെ കണ്ണില്‍ പെട്ടിരുന്നെങ്കില്‍ അയാളെ തീര്‍ക്കുമെന്ന് തീരുമാനിച്ചിരുന്നു. ഖമനയിക്കും ഇത് മനസിലായി. അതുകൊണ്ട് വളരെ ആഴത്തിലുള്ള ഭൂഗര്‍ഭ അറയില്‍ അദ്ദേഹം ഒളിച്ചു. ഇറാനിലെ കമാന്‍ഡര്‍മാരുമായുള്ള ആശയവിനിമയം പോലും ഖമനയി വിച്ഛേദിച്ചു. അതുകൊണ്ട് ആ പദ്ധതി നടപ്പിലായില്ല,' കാറ്റ്‌സ് പറഞ്ഞു.
ഇസ്രയേലിനൊപ്പം യുഎസും ഖമനയിയെ ഇല്ലാതാക്കുന്നതില്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. 86 കാരനായ ഖമനയി ആക്രമണ സാധ്യത മുന്നില്‍കണ്ട് കുടുംബസമേതം ഭൂഗര്‍ഭ ബങ്കറില്‍ ഒളിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. റവലൂഷണറി ഗാര്‍ഡ്‌സ് ആണ് ഖമനയിയ്ക്കും കുടുംബത്തിനും സുരക്ഷ ഒരുക്കിയത്.