അനുബന്ധ വാര്‍ത്തകള്‍
- Iran- Israel Ceasefire: ഒടുവിൽ സമാധാനം,മിഡിൽ ഈസ്റ്റ് ശാന്തിയിലേക്ക്, വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രായേലും, കരാർ ലംഘിക്കരുതെന്ന് ട്രംപ്
- Iran vs Israel Conflict Live Updates: മധ്യപൂര്‍വദേശത്ത് വെടിനിര്‍ത്തല്‍ 'ആശ്വാസം'; ആക്രമിച്ചാല്‍ തിരിച്ചടിയെന്ന് ഇസ്രയേല്‍ Live Updates
- Israel vs Iran: യുഎസിനുള്ള പണി ഇറാന്റെ പരിഗണനയില്‍; എന്തും സംഭവിക്കാം !
- US attacks Iran: സ്ഥിതി വഷളാക്കി യുഎസ് ഇടപെടല്‍; ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചു
- Israel vs Iran: ഞങ്ങള്‍ എന്തിനും തയ്യാറാണ്, പക്ഷേ ആക്രമണം നിര്‍ത്തേണ്ടത് ഇസ്രയേല്‍; നിലപാട് വ്യക്തമാക്കി ഇറാന്
Israel - Iran Ceasefire, 10 Points: ട്രംപ് കടാക്ഷത്തില്‍ വെടിനിര്‍ത്തലെന്ന് ഇസ്രയേല്‍; സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട ഇറാന്റെ നീക്കത്തില്‍ 'ടെന്‍ഷന്‍'
Israel - Iran Conflict: വെടിനിര്‍ത്തല്‍ കരാറിനു ഇരു രാജ്യങ്ങളെയും പ്രേരിപ്പിച്ചത് ഡൊണാള്‍ഡ് ട്രംപ്
Israel vs Iran Ceasefire
Israel - Iran Ceasefire, 10 Points: മധ്യപൂര്‍വദേശത്ത് ആശങ്ക ഒഴിയുന്നു. ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ അംഗീകരിച്ചു. 12 ദിവസത്തെ യുദ്ധസമാനമായ അന്തരീക്ഷത്തിനാണ് തിരശീല വീഴുന്നത്. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായും പൂര്‍ണ സമാധാനത്തിലേക്ക് പോകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
1. വെടിനിര്‍ത്തല്‍ കരാറിനു ഇരു രാജ്യങ്ങളെയും പ്രേരിപ്പിച്ചത് ഡൊണാള്‍ഡ് ട്രംപ്.
2. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്. ഇറാന്റെ ആക്രമണത്തില്‍ ഇന്നുരാവിലെ ഇസ്രയേലില്‍ നാല് പേര് കൊല്ലപ്പെട്ടു.
3. ട്രംപിന്റെ മധ്യസ്ഥതയില്‍ ഇറാനുമായി വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
4. 'ഇറാനെതിരായ 12 ദിവസത്തെ പോരാട്ടം കൊണ്ട് ഇസ്രയേല്‍ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റി. ഭീഷണിയായി നിന്നിരുന്ന ഇറാന്റെ ആണവ ശക്തിയും ബാലിസ്റ്റിക് മിസൈലുകളും നശിപ്പിച്ചു. ഇറാന്റെ സൈനിക നേതൃത്വത്തെയും ഇസ്രയേല്‍ ഇല്ലാതാക്കി. തെഹ്റാന്റെ ആകാശം നമ്മുടെ നിയന്ത്രണത്തിലായി,' ഇസ്രയേല്‍ സെക്യൂരിറ്റി കാബിനറ്റിനോടു താന്‍ പറഞ്ഞതായി ബെഞ്ചമിന്‍ നെതന്യാഹു
5. വെടിനിര്‍ത്തല്‍ കരാറില്‍ ഏതെങ്കിലും തരത്തിലുള്ള ലംഘനമുണ്ടായാല്‍ ഇറാനു തിരിച്ചടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു.
6. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി ഇറാന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനു പിന്നാലെയാണ് ഇറാന് വെടിനിര്‍ത്തല്‍ അംഗീകരിച്ചത്.
7. യുഎസിന്റെ ആക്രമണത്തെ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ക്കു ഉള്‍പ്പെടെ കേടുപാടു പറ്റിയതിനാല്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഇറാന് ശേഷിയുണ്ടാകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്
8. യുഎസ് സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് വെടിനിര്‍ത്തല്‍ ആഹ്വാനവുമായി ട്രംപ് രംഗത്തെത്തിയത്.
9. ഖത്തറിലെ യുഎസ് സൈനികത്താവളങ്ങള്‍ ആക്രമിച്ച ഇറാന്റെ നടപടിയില്‍ യുഎസിന് ആശങ്കയുണ്ടെന്നും അതിനാലാണ് അതിവേഗ വെടിനിര്‍ത്തല്‍ കരാറിലേക്ക് പോയതെന്നും റിപ്പോര്‍ട്ടുകള്‍.
10. ഖത്തറിലെ യുഎസ് സൈനികത്താവളങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ ഇറാന് അംബാസഡറെ ഖത്തര്‍ വിദേശകാര്യമന്ത്രാലയം അതൃപ്തി അറിയിച്ചു. ഇറാന്റെ നടപടിയെ ശക്തമായി അപലപിക്കുന്നെന്ന് ഖത്തര്‍ അറിയിച്ചു.