പുതിയറയിലെ ആഭരണ നിര്‍മാണ ശാലയില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച് കടന്ന ബംഗാള്‍ സ്വദേശി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (10:25 IST)
പുതിയറയിലെ ആഭരണ നിര്‍മാണ ശാലയില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച് കടന്ന ബംഗാള്‍ സ്വദേശി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ദീപക് പ്രമാണിക്(36) ആണ് പിടിയിലായത്. കസബ പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ആഭരണ നിര്‍മാണശാലയില്‍ നിന്നും 450ഗ്രാം സ്വര്‍ണമാണ് ഇയാള്‍ മോഷ്ടിച്ച് കടന്നത്. ഇയാളില്‍ നിന്ന് 150ഗ്രാം സ്വര്‍ണം കണ്ടെടുത്തു. കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് ഇയാള്‍ സ്വര്‍ണവുമായി കടന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :