1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Hevy Rain Kerala

മഴയ്ക്ക് കാരണം ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദം; 28വരെ മഴയ്ക്ക് സാധ്യത

Hevy Rain
സംസ്ഥാനത്തെ മഴയ്ക്ക് കാരണം ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദമാണ്. ഇതുമൂലം ഈമാസം 28വരെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. 
 
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഇന്ന് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ കൂടുതല്‍ പെയ്യാന്‍ സാധ്യതയുള്ളത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
എറണാകുളത്ത് രണ്ടുകുട്ടികള്‍ മരിച്ച നിലയില്‍; കൈമുറിച്ച മാതാവായ അധ്യാപിക ആശുപത്രിയില്‍