പാരിസ് ആക്രമണം: ഫ്രഞ്ച് പൗരനായ മൂന്നാമനെ തിരിച്ചറിഞ്ഞു

 ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ് , പാരിസ് ആക്രമണം , മുഹമ്മദ് അഗാദ് , ഭീകരാക്രമണം
പാരിസ്| jibin| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2015 (09:07 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ് ഭീകരര്‍ പാരിസില്‍ നടത്തിയ ആക്രമണത്തില്‍ പങ്കെടുത്ത ഫ്രഞ്ച് പൗരനായ മൂന്നാമത്തെ ഭീകരനെ തിരിച്ചറിഞ്ഞു. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് സ്വദേശിയായ മുഹമ്മദ് അഗാദ് ആണ് ആക്രമണത്തില്‍ പങ്കാളിയായ മുന്നാമത്തെ വ്യക്തി. ഭീകരാക്രമണത്തിനിടെ അഗാദ് കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തില്‍ പങ്കെടുത്ത മൂന്നാമന്‍ ആരാണെന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഹമ്മദ് അഗാദ് ആണ് മൂന്നാമനെന്ന് വ്യക്തമായത്. അഗാദിന്റെ അമ്മയ്‌ക്ക് ലഭിച്ച എസ്എംഎസിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. നിങ്ങളുടെ മകന്‍ നവംബര്‍ 13ന് രക്തസാക്ഷിയാകും എന്നതായിരുന്നു എസ്എംഎസിന്റെ ഉള്ളടക്കം. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമിയെ തിരിച്ചറിഞ്ഞത്.

മുഹമ്മദ് അഗാദിന്റെ അമ്മ തന്റെ ഡിഎന്‍എ പരിശോധിക്കാന്‍ അനുമതി നല്‍കിയതോടെ പരിശേധനകള്‍ വേഗത്തിലാക്കുകയായിരുന്നു. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടത് മുഹമ്മദ് അഗാദാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമാകുകയായിരുന്നു.

അഗാദിന് ഒരു സഹോദരന്‍ കൂടിയുണ്ട് ഇയാള്‍ വക്കീലായി ജോലിനോക്കുകയാണ്. ലോകത്തെ നടുക്കിയ പാരിസ് ആക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ് ഭീകരരാണ് ആക്രമണം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :