പ്രതിസന്ധികളെ അതിജീവിക്കും; ഫ്രാൻസ് നേരിടുന്നത് യുദ്ധത്തെ: ഫ്രഞ്ച് പ്രസിഡന്റ്

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോൻദ് , പാരിസ് ആക്രമണം , ഇസ്‍ലാമിക് സ്റ്റേറ്റിനെ (ഐഎസ്)
പാരിസ്| jibin| Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (10:41 IST)
ഫ്രാൻസ് യുദ്ധത്തെയാണ് നേരിടുന്നതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോൻദ്. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ രാജ്യത്തില്‍ന് കരുത്തുണ്ട്. സിറിയയിലെയും ഇറാഖിലെയും ഇസ്‍ലാമിക് സ്റ്റേറ്റിനെ (ഐഎസ്) നശിപ്പിക്കാൻ ഫ്രാൻസ് പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ അടിയന്തരാവസ്ഥ മൂന്നുമാസത്തേക്ക് തുടരും. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎൻ രക്ഷാസമിതിയുടെ യോഗം ഉടൻ വിളിക്കണമെന്ന് ഫ്രാൻസ് ആവശ്യപ്പെടുമെന്ന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

അതേസമയം, പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ബെല്‍ജിയം പൗരന്‍ അബ്ദുല്‍ഹമിദ് അബൗദ് ആണെന്ന് ഫ്രാന്‍‌സ് സ്ഥിരീകരിച്ചു. കുടിയേറ്റക്കാരനായ ഇയാള്‍ ബെല്‍‌ജിയം തലസ്‌ഥാനമായ ബ്രസല്‍‌സിലെ മൊളാന്‍ബീക് തെരുവിലാണ് താമസിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.

അബ്ദുല്‍ഹമിദിന്റെ ബന്ധുക്കളെ
പൊലീസ് ചോദ്യം ചെയ്‌തു വരുകയാണ്. ഇയാളുടെ മൂന്നു സഹോദരങ്ങളിലെ 26കാരനായ സലാഹ് അബ്ദുസ്സലാം പൊലീസിന്റെ സംശയപ്പട്ടികയിലെ പ്രമുഖനാണ്. ഇയാളുടെ ചിത്രം അന്വേഷണസംഘം പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ആക്രമികളില്‍ രണ്ടു പേരെ കൂടി പേരെക്കൂടി തിരിച്ചറിഞ്ഞു. മൂന്നു സംഘങ്ങളായി എത്തിയ ഭീകരരാണ് വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്ന് വ്യക്തമായി. ഇവരില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 പേര്‍ ബെല്‍‌ജിയത്തിലും ഫ്രാന്‍‌സിലുമായി അറസ്റ്റിലായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :