ഭീകരവാദത്തിനെതിരെ ഒരുമിച്ച് പൊരുതേണ്ടതുണ്ട്: നവാസ് ഷെരീഫ്

 നവാസ് ഷെരീഫ് , പാകിസ്ഥാന്‍ ഇന്ത്യ ബന്ധം , ഇസ്‌ലാമാബാദ് , സുഷമാ സ്വരാജ്
ഇസ്ലാമാബാദ്| jibin| Last Updated: ബുധന്‍, 9 ഡിസം‌ബര്‍ 2015 (13:19 IST)
ഭീകരവാദത്തിനെതിരെ എല്ലാവരും ഒരുമിച്ച് പൊരുതേണ്ടതുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഭീകരത എല്ലാവരുടെയും പൊതുശത്രുവാണ്. അയല്‍ രാജ്യങ്ങളുമായുള്ള സമാധാനപരമായ സഹവര്‍ത്തിത്ത്വമാണ് പാകിസ്ഥാന്റെ വിദേശനയത്തിലെ കാതലായ ഭാഗം. ഒറ്റക്കെട്ടായി ഭീകരതയെ നേരിടണമെന്നും അദ്ദേഹം ഇസ്‌ലാമാബാദില്‍ ചേര്‍ന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ വ്യക്തമാക്കി.

സമാധാനമാണ് വികസനത്തിന്റെ മര്‍മമെന്ന് പാകിസ്ഥാന്‍ ഉറച്ചുവിശ്വസിക്കുന്നു. ശക്തമായ ചിന്തകളും, പ്രവര്‍ത്തികളും യോഗത്തില്‍ ഉണ്ടാകണം. പ്രാദേശിക വികസനം, സുരക്ഷ, ജീവിത നിലവാരം, സാമ്പത്തിക വളര്‍ച്ച എന്നിവയെ പ്രതിഫലിപ്പിക്കുന്നതാകണമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :