അമ്മാൻ|
jibin|
Last Modified വെള്ളി, 6 ഫെബ്രുവരി 2015 (07:52 IST)
ജോർദാന്‍ പൈലറ്റ് മുവാസ് അൽ-കസാസ്ബെയെ ഐഎസ് ഐഎസ് ജീവനോടെ ചുട്ടുകൊന്നതിനുള്ള പ്രതികാരമായി ജോർദാൻ രാജാവ്
അബ്ദുള്ള രണ്ടാമൻ ഐഎസ് ഐഎസിനെതിരെ യുദ്ധത്തിനിറങ്ങുന്നതായി അഭ്യൂഹം. എന്നാല്‍ ജോർദാൻ സർക്കാർ
ഇക്കാര്യം നിഷേധിച്ചിട്ടിണ്ട്.
ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ഐഎസ് ഐഎസിനെ ആക്രമിക്കാൻ നേരിട്ടിറങ്ങുന്നുവെന്ന അഭ്യൂഹം സോഷ്യല്‍ മീഡയയിലൂടെയാണ് പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ജോർദാൻ സർക്കാർ ഇക്കാര്യം നിഷേധിച്ചിട്ടും പട്ടാളവേഷത്തിലുള്ള അബ്ദുള്ളയുടെ ചിത്രങ്ങള്‍ വ്യാപകമായിരിക്കുകയാണ്. ജോർദാൻ സൈന്യത്തിന്റെ സ്‌പെഷ്യൽ ഫോഴ്സിന്റെ ചുമതല വഹിച്ചിരുന്ന അബ്ദുള്ള ഹെലികോപ്റ്റർ പൈലറ്റ് കൂടിയാണ്.
കൊല്ലപ്പെട്ട ജോർദാന്‍ പൈലറ്റ് മുവാസ് അൽ-കസാസ്ബെയുടെ പിതാവടക്കം ആയിരങ്ങളാണ് ഐഎസ് ഐഎസിനെതിരെ ജോര്‍ദാനില്‍ പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്ന് ഒരു വനിതയടക്കം രണ്ട് ഐസിസ് ഭീകരരെ ജോർദാൻ തൂക്കിക്കൊന്നു. തുടർന്നായിരുന്നു അബ്ദുള്ള രാജാവ് ഐഎസ് ഐഎസിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.