അമ്മാൻ|
jibin|
Last Updated:
ബുധന്‍, 4 ഫെബ്രുവരി 2015 (11:42 IST)
സിറിയയില്‍ തടവില്‍ കഴിയുകയായിരുന്ന ജോർദ്ദാൻ പൈലറ്റ് മോസ് അൽ-കസാസ്ബെയെ ഐഎസ് ഐഎസ് ഭീകരർ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അലയടിച്ചതോടെ ഐഎസ് ഐഎസ് തീവ്രവാദികളുടെ ചാവേർ വനിത സാജിദാ അൽ റിഷാവി അടക്കം രണ്ടു പേരെ ജോർദ്ദാൻ തൂക്കിലേറ്റി.
മോസ് അൽ-കസാസ്ബെ വധിക്കപ്പെട്ട സാഹചര്യത്തില്‍ ആറ് ഐഎസ് ഐഎസ് തീവ്രവാദികളെ തൂക്കിലേറ്റാനാണ് ജോർദ്ദാൻ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്നാണ് സാജിദാ അൽ റിഷാവി അടക്കം രണ്ടു പേരെ ജോർദ്ദാൻ തൂക്കിലേറ്റിയത്. ശേഷിക്കുന്നവരുടെ വധശിക്ഷ വ്യാഴാഴ്ച നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ശരീരമാസകലം പെട്രോൾ ഒഴിച്ചശേഷം ഇരുമ്പഴിക്കുള്ളിലാക്കിയ അൽ-കസാസ്ബെയെ ഐഎസ് ഐഎസ് തീവ്രവാദികള്‍ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ജോർദ്ദാൻ പട്ടണമായ കരാക്കിൽ പതിനായിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഈ സാഹചര്യത്തിലാണ് തടവിലുള്ള തീവ്രവാദികളെ തൂക്കിലേറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കസാസ്ബെയെ തീ കൊളുത്തി കൊലപ്പെടുത്തുന്ന 22 മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ ഐഎസ് ഐഎസ് തീവ്രവാദികള്‍ പുറത്ത് വിട്ടിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.