ഐഎസ് സ്വവർഗാനുരാഗിയെ കെട്ടിടത്തിന് മുകളിൽ നിന്നും എറിഞ്ഞു; മരിക്കാത്തതിനാല്‍ കല്ലെറിഞ്ഞ് കൊന്നു

 ഐഎസ് ഐഎസ് , സ്വവർഗാനുരാഗി , തീവ്രവാദികൾ , സോഷ്യൽ മീഡിയ
സിറിയ| jibin| Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (18:01 IST)
ലോകരാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി ഭീകരത വളര്‍ത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) നടത്തുന്ന കൊടും ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വവർഗാനുരാഗിയെന്ന് കുറ്റം ചുമത്തി ഒരാളെ ഏഴ് നില കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് എറിയുകയും, താഴെ വീണിട്ടും മരിക്കാത്തതിനാൽ തീവ്രവാദികൾ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു.

സ്വവർഗാനുരാഗിയെന്ന് ആരോപിച്ച് അന്‍പത് വയസ് പ്രായം തോന്നിക്കുന്നയാളെ ന്യായവിധി വായിച്ചശേഷം ഏഴ് നില കെട്ടിടത്തിന് മുകളിൽ നിന്നും എറിയുകയായിരുന്നു. എന്നിട്ടും മരിക്കാതിരുന്ന ഇയാളെ ചുറ്റും കൂടി നിന്ന ജനക്കൂട്ടവും തീവ്രവാദികളും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. ക്രൂരമായ കൊലപാതകത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. നേരത്തെയും ഇതേ കുറ്റം ചുമത്തി കിരാതമായ വധശിക്ഷകള്‍ നടപ്പാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :