ലണ്ടന്‍|
jibin|
Last Modified ശനി, 23 മെയ് 2015 (13:51 IST)
പാകിസ്ഥാന്‍ ആണവായുധം നല്‍കാന്‍ സന്നദ്ധമാണെന്നും ഒരു വര്‍ഷത്തിനകം അവ തങ്ങളുടെ കൈവശമെത്തുമെന്നും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരസംഘടന. ടാങ്കുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, മിസൈല്‍ സിസ്റ്റങ്ങള്‍, വിമാനവേധ സംവിധാനങ്ങള്‍ എന്നിവ സ്വായത്തമാക്കിയ തങ്ങള്‍ക്ക് ഒരു വര്‍ഷത്തിനകം ആണവായുധം സ്വന്തമാകുമെന്നും ഐഎസ് പ്രസിദ്ധീകരണമായ ദാബിഖിലായില്‍ വ്യക്തമാക്കുന്നു.
സിറയയിലെയും ഇറാഖിലെയും മുന്നേറ്റങ്ങളുടെ വെളിച്ചത്തിലാണ് തങ്ങള്‍ ആണവായുധം സ്വന്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ശതകോടിക്കണക്കിനു ഡോളറുകള്‍ ഐഎസിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലുണ്ട്. ഈ പണം പാക് സൈന്യത്തിലെ അഴിമതിക്കാരായ സൈനികോദ്യോഗസ്ഥര്‍ക്ക് നല്‍കി ഒരു വര്‍ഷത്തിനകം ആണവായുധം സ്വന്തമാക്കുമെന്നും ഐഎസ് വ്യക്തമാക്കുന്നു. ആണവായുധം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. അതിനായി നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
ലോകത്തെ ഏറ്റവും ശക്തമായ സംഘടന ഉണ്ടാക്കുകയാണ് അന്തിമമായ ലക്ഷ്യം. ലോകത്താകമാനമുള്ള ഇസ്ലാം പ്രസ്ഥാനങ്ങളെ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുരും. ബൊക്കോഹറാം ഭീകരരെ പോലെയുള്ള പ്രസ്ഥാനങ്ങളുമായി എത്രയും വേഗം ചങ്ങാത്തത്തിലാകും. ഒരു ലോക ശക്തിയായി ഇസ്ലാമിക് സ്റ്റേറ്റ് വളരാന്‍ അധികം സമയമൊന്നും വേണ്ടെന്നും പ്രസിദ്ധീകരണത്തിലൂടെ ഐഎസ് അവകാശപ്പെടുന്നുണ്ട്.