1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. iraq

ഇറാഖില്‍ ഭീകരര്‍ സൈനികരെ കൊന്നൊടുക്കുന്നു

ബഗ്ദാദ്
ഭീകരര്‍ അഴിഞ്ഞാടുന്ന ഇറാഖില്‍ ഇതുവരെ160നും190നും ഇടയ്ക്കുള്ള സൈനികരെയാണ് ഭീകരര്‍ കൊന്നൊടുക്കിയത്. അമേരിക്ക കേന്ദ്രമായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്. ഉപഗ്രഹ ചിത്രങ്ങളും ഭീകരര്‍ പുറത്തുവിട്ട ചിത്രങ്ങളും അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍.

നേരത്തെ രാജ്യത്ത് ഭീകരര്‍ സൈനികരെ കൂട്ടകൊല ചെയ്തിരുന്നു. ജൂണ്‍ 11നും 14നുമിടയില്‍ തിക്രീത്തിലെ രണ്ട് സ്ഥലങ്ങളിലാണ് ഐഎസ്ഐഎസ് ഭീകരര്‍ കൂട്ട വധശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പിടികൂടിയ പട്ടാളക്കാരെ ലോറികളില്‍ കയറ്റുന്നതിന്റെയും കൈകള്‍ പിന്നില്‍ കെട്ടിയശേഷം ആഴമില്ലാത്ത കുഴികളില്‍ കിടത്തുന്നതിന്റെയും ചിത്രങ്ങള്‍ ഭീകരര്‍ പുറത്തു വിട്ടിരുന്നു.
About Writer
jibin