സാമ്രാജ്യത്വത്തിനെതിരെ ഇറാന്റെ ഇരുട്ടടി; ദുബായിലെ യുഎസ് കോൺസുലേറ്റിൽ ഡ്രോൺ ആക്രമണം

ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു ഇറാന്റെ ഡ്രോൺ ആക്രമണം

Israel vs Iran
Israel vs Iran
രേണുക വേണു| Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (08:35 IST)

യുഎസ് പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കു പ്രത്യാക്രമണവുമായി ഇറാൻ. പശ്ചിമേഷ്യയിലെ യുഎസ് ആയുധശേഖരങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം തുടരുകയാണ്. ഇതിനിടെ ദുബായിലെ അമേരിക്കയുടെ കോൺസുലേറ്റിനു നേർക്ക് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി.

ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ കോൺസുലേറ്റിനു സമീപം ചെറിയ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് വിഭാഗം തീ അണച്ചു.

കെട്ടിടത്തിൽ ഡ്രോൺ പതിച്ചെന്നും എന്നാൽ യുഎസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ വ്യക്തമാക്കി. റിയാദിലെ യുഎസ് എംബസിക്കു നേരെയും ഡ്രോൺ ആക്രമണമുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :