1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iranian 87 old Has not bathed

67 വര്‍ഷമായി കുളിക്കാത്ത 87 കാരനായ ഇറാനിയന്‍ മനുഷ്യന്‍: പൂര്‍ണ ആരോഗ്യവാനെന്ന് ഗവേഷകര്‍

Iranian Man
67 വര്‍ഷമായി കുളിക്കാത്ത 87 കാരനായ ഇറാനിയന്‍ മനുഷ്യന്‍ പൂര്‍ണ ആരോഗ്യവാനെന്ന് ഗവേഷകര്‍. ഇറാനിയന്‍ സ്വദേശിയായ ജാജിയെയാണ് ഗവേഷകര്‍ പഠനത്തിന് വിധേയമാക്കിയത്. കുളിച്ചാല്‍ തന്റെ ആരോഗ്യം നഷ്ടപ്പെടുമെന്നാണ് ജാജി വിശ്വസിക്കുന്നത്. അതിനാല്‍ ആറുപതിറ്റാണ്ടിലേറെയായി ഇയാള്‍ കുളിക്കുന്നില്ല. കൂടാതെ കുളിച്ചാല്‍ തനിക്ക് ദൗര്‍ഭാഗ്യം വരുമെന്നും താന്‍ മരിച്ചുപോകുമെന്നും ജാജി കരുതുന്നു. 
 
മരുഭൂമിയില്‍ കാണുന്ന ചീഞ്ഞളിഞ്ഞ മുള്ളന്‍ പന്നിയുടെ മാംസമാണ് ഇദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണം. ദെജാഹ് ഗ്രാമത്തില്‍ ചെന്ന് ജാജിയെ മെഡിക്കല്‍ സംഘം പരിശോധിക്കുകയായിരുന്നു. ഞെട്ടിക്കുന്ന ഫലമാണ് കണ്ടെത്തിയതെന്ന് സംഘം പറയുന്നു. ബാക്ടീരിയ മൂലമോ മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോ കണ്ടെത്തിയിട്ടില്ല. വൃത്തിയില്ലാതിരുന്നിട്ടും സൂക്ഷ്മ ജീവികള്‍ മൂലമുള്ള ഒരു രോഗവും ഇയാള്‍ക്കില്ല. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഫെബ്രുവരി പകുതിയോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും; പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കടന്നേക്കാം