സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 20 ജനുവരി 2022 (10:37 IST)
എക്‌സ്‌റെ ഉപയോഗിച്ച് കൊവിഡ് രോഗനിര്‍ണയം പിസിആര്‍ ടെസ്റ്റിനെക്കാള്‍ വേഗത്തിലെന്ന് ശാസ്ത്രജ്ഞര്‍. സ്‌കോട്ടിലാന്റിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് എക്‌സ്‌റെ ഉപയോഗിച്ച് കൊവിഡ് നിര്‍ണയം നടത്താമെന്ന് കണ്ടെത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് രോഗ നിര്‍ണയം നടത്തുന്നത്. ഇത് 98 ശതമാനവും ഇഫക്ടീവ് എന്നാണ് അവകാശപ്പെടുന്നത്.
ഇത് പിസിആര്‍ ടെസ്റ്റിനെ അപേക്ഷിച്ച് റിസള്‍ട്ടിനായി കുറച്ച് മണിക്കൂര്‍ മാത്രം മതിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.