1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran will not have nuclear weapons not today and tomorrow says benjamin netanyahu

ഇറാൻ ഒരിക്കലും ആണാവായുധം ഉണ്ടാക്കില്ല, ഇസ്രായേൽ ഉള്ളതുവരെ അനുവദിക്കില്ല : ബെഞ്ചമിൻ നെതന്യാഹു

അമേരിക്കയും ഇറാനുമായി കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇറാന്‍ ആണവശേഷി കൈവരിക്കുന്നത് തടയുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

netanyahu on Israel Iran War
അമേരിക്കയും ഇറാനുമായി കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇറാന്‍ ആണവശേഷി കൈവരിക്കുന്നത് തടയുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയും ഇറാനും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള കരാറില്‍ ഏര്‍പ്പെട്ടാല്‍ പോലും ഇറാന്‍ ആണവായുധം കൈവരിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും നിലവില്‍ ഇറാനില്‍ നിന്നുള്ള അടിയന്തിരമായ ആണവഭീഷണി വിജയകരമായി ഇല്ലാതെയാക്കിയെന്നും നെതന്യാഹു പറഞ്ഞു. ഇറാന്റെ ആണവപദ്ധതികള്‍ നിര്‍ത്തിവെപ്പിച്ചതിലൂടെ ഇസ്രായേലിനെ സമ്പൂര്‍ണ്ണ നാശത്തില്‍ നിന്നും രക്ഷിക്കാനായെന്നും നെതന്യാഹു വ്യക്തമാക്കി.
 
 യുഎസ് - ഇറാന്‍ സമാധാന കരാറിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ഇറാന്‍ ആക്രമണത്തില്‍ ലക്ഷ്യങ്ങളിലൊന്നും എത്തിയില്ലെന്ന വിമര്‍ശനങ്ങള്‍ ഇസ്രായേലില്‍ ഉയരുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇറാന്റെ ആണവമോഹങ്ങളെ തടയുക എന്നതാണ് പ്രധാന ദൗത്യം. ഞാന്‍ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം ഇന്നോ നാളെയോ ഒന്നും ഇറാന്‍ ആണവായുധം സ്വന്തമാക്കില്ല. നെതന്യാഹു പറഞ്ഞു.ALSO READ: ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ..?, ഇസ്രായേലിനെ രക്ഷിച്ചത് അമേരിക്ക, നന്ദിയുണ്ടായിരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
 
 സുഹൃത്തായ അമേരിക്കയുടെ സഹായത്തോടെ ഇറാനില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണമാണ് സൈസ്രായേല്‍ നടത്തിയത്. ഇറാനിലെ ആണവശാസ്ത്രജ്ഞന്മാരെ ലക്ഷ്യമിട്ടും ഭീകര ഭരണകൂടത്തിന്റെ നേതാക്കളെ വധിച്ചും ആണവ നിലയങ്ങള്‍ തകര്‍ത്തും ഇസ്രായേല്‍ കരുത്ത് തെളിയിച്ചു. മിസൈലുകളും അവ നിര്‍മിക്കുന്ന ഭൂരിഭാഗം ഫാക്ടറികളും തകര്‍ത്തെന്നും ജനങ്ങളെ കൂട്ടക്കൊല ചെയ്ത ഇറാന്‍ സൈനിക കമാന്‍ഡര്‍മാരെ ഇല്ലാതെയാക്കിയെന്നും നെതന്യാഹു വ്യക്തമാക്കി.
 
 ഇസ്രായേല്‍ ജനതയെ തുടച്ചുനീക്കാന്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ഭീഷണി ഇല്ലാതെയാക്കാന്‍ കഴിഞ്ഞതിലൂടെ വലിയ വിപത്തില്‍ നിന്നാണ് ഇസ്രായേലിനെ താന്‍ രക്ഷിച്ചതെന്നും നെതന്യാഹു പറഞ്ഞു. പോരാട്ടം ഇറാനെതിരെ മാത്രമല്ലെന്നും ഗാസ, ലബനന്‍, സിറിയ,യെമന്‍, വെസ്റ്റ് ബാങ്ക് തുടങ്ങിയ പ്രദേശങ്ങളില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെയും തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.ALSO READ: യുഎസ്-ഇറാന്‍ കരാറിനെ സ്വാഗതം ചെയ്ത് നെതന്യാഹു; ഗാസ, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ സൈന്യം തുടരും
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക